KollamNattuvarthaLatest NewsKeralaNewsCrime

എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: കൊല്ലത്ത് രണ്ടുപേർ പിടിയിൽ

കൊല്ലം: എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ മന്‍സൂര്‍ റഹീം (30), കൊല്ലം കരിക്കോട് നിക്കി വില്ലയില്‍ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30) എന്നിവരാണ് പിടിയിലായത്. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊല്ലത്തേക്ക് കൊണ്ടുവന്നത്.

ഇരുവരെയും കൊട്ടിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് സിറ്റി ജില്ലാ ഡാന്‍സാഫ് ടീമും ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. മന്‍സൂര്‍ റഹീമിന്റെ ദേഹ പരിശോധന നടത്തിയെങ്കിലും എംഡിഎംഎ കണ്ടെത്താനായില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് കണ്ടെത്തിയത്. തുടർന്ന്, ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ നല്‍കി മലദ്വാരത്തിനുള്ളില്‍ കോണ്ടത്തിനുള്ളിലായി ഒളിപ്പിച്ച 27.4 ഗ്രാം എംഡിഎംഎ പുറത്തെടുക്കുകയായിരുന്നു.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ല, അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ല: സിപിഐ

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നിഖില്‍ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ബംഗളൂരുവില്‍ നിന്ന് പെണ്‍സുഹൃത്തിന്റെ സഹായത്താടെയാണ് ഇയാൾക്ക് എംഡിഎംഎ ലഭിച്ചത്. ഇയാളെ ദേഹപരിശോധന നടത്തിയപ്പോള്‍ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍ 27 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button