Latest NewsNewsIndiaBusiness

താമരയുടെ മാതൃകയിലുള്ള ടെർമിനലുകൾ! പുതിയ വിമാനത്താവളത്തെ വരവേൽക്കാനൊരുങ്ങി നവി മുംബൈ

വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്

പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നവി മുംബൈ. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരത്തിൽ തന്നെ മറ്റൊരു വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിടുന്നത്. മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ കേന്ദ്ര ഭാഗത്താണ് പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുക. ഈ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ, രണ്ട് വിമാനത്താവളങ്ങൾ ഉള്ള രാജ്യത്തെ ആദ്യ നഗരമായി മുംബൈ മാറും.

വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. 2024 ഡിസംബറോടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യത്തെ രണ്ട് ഘട്ടം പൂർത്തിയാക്കുന്നതാണ്. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിൽ ടെർമിനലുകൾ നിർമ്മിക്കുമെന്നാണ് സൂചന. അദാനി എയർപോർട്സിനാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല.

Also Read: നക്ഷത്രയുടെ പേരില്‍ മറ്റൊരു കുഞ്ഞിന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തത് സ്വന്തം പേജിന് റീച്ച് കൂട്ടുന്നതിനു വേണ്ടിയോ?

ലോകത്തിലെ ഏറ്റവും ഊർജ്ജക്ഷമതയുള്ളതും, പരിസ്ഥിതി സുസ്ഥിരവുമായ വിമാനത്താവളമായിരിക്കും മുംബൈയിൽ നിർമ്മിക്കുന്നത്. വിമാനത്താവളത്തിൽ വൈദ്യുത വാഹനങ്ങളാണ് സർവീസ് നടത്തുക. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്. നിലവിൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വിമാനത്താവളത്തിനായുള്ള സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button