അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡിക്കും റീച്ച് കൂട്ടുന്ന സോഷ്യല്‍ മീഡിയ മനോരോഗികളെ ചൂണ്ടിക്കാട്ടി അഞ്ജു പാര്‍വതിയുടെ ലേഖനം.
ദാരുണമായി കൊല ചെയ്യപ്പെട്ട പൊന്നു മോളെ വീണ്ടും വീണ്ടും കൊല ചെയ്യുന്ന സൈക്കോ ജീവികള്‍. ഇതുങ്ങളെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. കൊല ചെയ്യപ്പെട്ട നക്ഷത്രയുടെ എന്ന പേരില്‍ മറ്റൊരു കുഞ്ഞിന്റെ ഡാന്‍സ് ചെയ്യുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. അത് കണ്ട് കുറേ പേരെങ്കിലും അത് ആ കുഞ്ഞാണെന്ന് കരുതി വല്ലാതെ ഇമോഷണല്‍ ആകുന്നു. എന്തൊരു കഷ്ടമാണ് ഇതെന്ന് അഞ്ജു തന്റെ ലേഖനത്തില്‍ പറയുന്നു.
Read Also: വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും, വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി: യുവാവ് പിടിയിൽ
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..
‘ദാരുണമായി കൊല ചെയ്യപ്പെട്ട പൊന്നു മോളെ വീണ്ടും വീണ്ടും കൊല ചെയ്യുന്ന സൈക്കോ ജീവികള്‍. ഇതുങ്ങളെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. കൊല ചെയ്യപ്പെട്ട നക്ഷത്രയുടെ എന്ന പേരില്‍ മറ്റൊരു കുഞ്ഞിന്റെ ഡാന്‍സ് ചെയ്യുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. അത് കണ്ട് കുറേ പേരെങ്കിലും അത് ആ കുഞ്ഞാണെന്ന് കരുതി വല്ലാതെ ഇമോഷണല്‍ ആകുന്നു. എന്തൊരു കഷ്ടമാണിത്!’
‘അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡിക്കും റീച്ച് കൂട്ടുന്ന സോഷ്യല്‍ മീഡിയ മനോരോഗികള്‍.ആ വാര്‍ത്ത അറിഞ്ഞ നാള്‍ മുതല്‍ ആ കുഞ്ഞിന്റെ മുഖം വല്ലാതെ haunt ചെയ്യുന്നുണ്ട് മനുഷ്യന്‍ എന്ന പേരിന് അര്‍ഹരായ എല്ലാവരെയും. സത്യത്തില്‍ പിന്നീട് ആ കുഞ്ഞി മുഖം കാണിക്കുന്ന ഒരു വാര്‍ത്താ ശകലം പോലും കാണാതെ ശ്രദ്ധിക്കുന്നുണ്ട് ഞാന്‍. കണ്ട് നില്‍ക്കാനുള്ള ത്രാണി ഇല്ല, അത് കൊണ്ട് മാത്രം. അങ്ങനെയുള്ള അവസ്ഥയില്‍ നില്‍ക്കുകയാണ് ഒരുപാട് മനുഷ്യര്‍. അവര്‍ക്ക് മുന്നിലാണ് ദേ, അച്ഛനാല്‍ കൊല്ലപ്പെട്ട നക്ഷത്രയുടെ ഡാന്‍സ് കണ്ടോ എന്നും പറഞ്ഞ് കുറെയെണ്ണം ഇറങ്ങി ഇരിക്കുന്നത്. മറ്റുള്ളവരുടെ വേദന വിറ്റ് സ്വന്തം റീച്ച് കൂട്ടുന്ന മരപ്പാഴുകള്‍ക്ക് ഇതിന്റെ നോവ് അറിയണമെങ്കില്‍ സ്വന്തം കുടുംബത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കണം. എങ്കിലേ അറിയൂ അതിന്റെ നോവ്’.
‘സെലിബ്രിറ്റികള്‍ മരണപ്പെടുമ്പോള്‍ ഔപചാരികത എന്തെന്ന് അറിയാതെ മൈക്കും പിടിച്ചു കരയുന്ന ബന്ധുക്കളുടെ ഒപ്പാരി ഒപ്പിയെടുക്കാന്‍ മത്സരിക്കുന്ന യൂ ട്യൂബേര്‍സ് ഉണ്ട്. അത് മാത്രമോ മരണവീട്ടില്‍ ആരൊക്കെ കരഞ്ഞു, ആരൊക്കെ കരഞ്ഞില്ല, ആരൊക്കെ കറുത്ത ഗ്ലാസ്സ് വച്ച് വന്നു എന്ന കണക്ക് നോക്കുന്നവര്‍. അടുത്തവന്‍ ഇടുന്നതിനും മുമ്പ് സ്വന്തം ചാനലില്‍ ഇരവാദം ഇട്ട് തുട്ട് നേടുന്നവര്‍. അവരെ ഒന്നും ഇനി നന്നാക്കാന്‍ സമൂഹത്തിന് പറ്റില്ല. കാരണം സെലിബ്രിറ്റികള്‍ എന്നാല്‍ ഇവറ്റകളുടെ പൊതു സ്വത്ത് ആണെന്നും അതിനാല്‍ അവരെ കുറിച്ച് നല്ലതും ചീത്തയും പറയേണ്ടത് തങ്ങള്‍ ഒക്കെയാണെന്നും ഉള്ള പൊതുബോധം ആള്‍റെഡി സെറ്റ് ആയിട്ടുണ്ട്. ജനങ്ങള്‍ വളര്‍ത്തി വലുതാക്കിയ മനുഷ്യര്‍ ആയതിനാല്‍ അവരെ മരണത്തില്‍ പോലും ഓഡിറ്റ് ചെയ്യാന്‍ അവകാശം ഉണ്ടെന്നാണല്ലോ വയ്പ്പ്. അതെന്തോ ആവട്ടെ!’
‘പക്ഷേ ഒരു സെലിബ്രിറ്റിയും അല്ലാത്ത വെറും സാധാരണക്കാരിയായ ഒരു പിഞ്ചു കുഞ്ഞിന്റെ ദാരുണ മരണം ഇവറ്റകള്‍ ആഘോഷം ആക്കുന്നത് എന്തിന്? ജീവിച്ചിരുന്നപ്പോള്‍ അത് കളിച്ചതും ചിരിച്ചതും പിണങ്ങിയതും ഒക്കെ പൊതുജനങ്ങളെ കാണിച്ചു ഒരിക്കല്‍ കൂടി ഒരു trauma ഉണ്ടാക്കിച്ചു കരയിക്കുമ്പോള്‍ നിനക്ക് ഒക്കെ എന്ത് സന്തോഷമാണ് ലഭിക്കുന്നത്? പിഞ്ചു മക്കളുടെ മരണം വിറ്റു, കാശ് നേടണം എന്ന് കരുതുന്ന ഊളകളെ നിലയ്ക്ക് നിറുത്താനെങ്കിലും ഇവിടെ നിയമം വേണം.ഇവറ്റകളാണ് ശരിക്കുള്ള മരണത്തിന്റെ വ്യാപാരികള്‍’.
Post Your Comments