ErnakulamKeralaNattuvarthaNews

മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതിയിൽ മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ കോളേജ് പ്രിൻസിപ്പലും മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. മഹാരാജാസ് കോളേജിലെ ആ‍ർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാംപ്രതി.

പ്രിൻസിപ്പൽ ഡോ. വിഎസ് ജോയ് രണ്ടാം പ്രതിയും കെഎസ്യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയുമാണ്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സിഎ ഫൈസൽ നാലാംപ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയുമാണ്.

ഹനുമാൻ ഒരു ആദിവാസി എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമി: കോൺഗ്രസ് എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി

പരാതിക്കാരനെ അപകീർത്തിപ്പെടുത്താൻ വ്യാജമാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. മറ്റു പ്രതികൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button