ആലുവ: നിർത്തിയിട്ട കാറിനു മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. ശക്തമായ കാറ്റിൽ പ്ലാവിന്റെ ചില്ലയും വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണ് റോഡിനരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റ് തകർന്നു. കാറിൽ അപകട സമയത്ത് ആളില്ലായിരുന്നു. ഇതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആണ് രക്ഷപ്പെട്ടത്.
Read Also : പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കും: മഹാരാജാസ് വ്യാജരേഖ വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍
മുപ്പത്തടം പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തമായ കാറ്റും മഴയും ഉണ്ടായി. കാറ്റിൽ പ്ലാവിന്റെ ചില്ല വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു. ഇതിന്റെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടിടത്തായി ഒടിഞ്ഞ് മറിഞ്ഞ് കാറിനു മുകളിലേക്ക് വീഴുകയായിരുന്നു.
ഇടപ്പള്ളി സരോവറിൽ വിജയന്റേതാണ് അപകടത്തിൽപ്പെട്ട കാർ. മുപ്പത്തടത്ത് സ്ഥലം വാങ്ങി വിജയൻ വീട് നിർമിക്കുന്നുണ്ട്. ഇവിടെയത്തിയ വിജയൻ കാർ പാർക്ക് ചെയ്ത ശേഷം വീട് നിർമിക്കുന്ന സ്ഥലത്തേക്ക് പോയപ്പോഴാണ് സംഭവം നടന്നത്.
Post Your Comments