മാതമംഗലം: പാണപ്പുഴ മാത്ത് വയൽ പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. താഴെ ചൊവ്വ സ്വദേശി എ. ഹിരിൽ, തൃശൂർ ചെറുതുരുത്തി സ്വദേശി മുഹമ്മദ് സുഹൈൽ സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം നടന്നത്. സ്വകാര്യ വൈദ്യുത സ്ഥാപനത്തിൽ ടെക്നീഷൻമാരായ ഇവർ ഹോം സർവീസിനായി മാതമംഗലം ഭാഗത്ത് നിന്ന് പാണപ്പുഴ ഭാഗത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ കാലിന് പരിക്കേറ്റ ഇരുവരും പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Post Your Comments