കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്‍റെ ഭട്ട് റോഡിലെ അജൈവ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന പ്ലാന്‍റിലെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലാണ് തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ വലിയതോതിൽ പുകയും ഉയർന്നു. തീ പൂർണമായും അണക്കാനുള്ള ശ്രമം തുടരുകയാണ്. 10 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി.
സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ വ്യവസായ യൂണിറ്റുകളിലേക്കും വൈദ്യുതി ട്രാൻസ്ഫോർമറിലേക്കും തീ പടരുന്നത് ഒഴിവാക്കാനായി. കടലിൽ നിന്ന് തുടർച്ചയായി കാറ്റ് വീശുന്നതാണ് തീ പൂർണമായും അണക്കുന്നതിന് തടസമായി നിൽക്കുന്നത്.
Post Your Comments