ThiruvananthapuramKeralaNattuvarthaLatest NewsNews

നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു: യുവാവ് മരിച്ചു, ഒരാൾക്ക് ​ഗുരുതര പരിക്ക്

മലയിന്‍കീഴ് സ്വദേശി രജീഷ് ആണ് മരിച്ചത്

തിരുവനന്തപുരം: പാളയത്ത് നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയിന്‍കീഴ് സ്വദേശി രജീഷ് ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു: റിപ്പോര്‍ട്ട്

അതിരാവിലെ ഒന്നരയ്ക്ക് പാളയത്തെ സാഫല്യം കോപ്ലക്‌സിന് മുന്നിലുള്ള ഹോട്ടല്‍ അരുണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു ഇന്നോവ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മരത്തിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ഇന്നോവ, കാറില്‍ ഇടിച്ചത്.

Read Also : നടപടി കടുപ്പിച്ച് കേന്ദ്രം,19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

വാഹനം ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായാണ് സൂചന. ഇയാളെ കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button