ബെംഗളൂരു: ഗുജറാത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ആംബുലന്‍സ് ഇടിച്ചു മൂന്നു പേർ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മല്ലപുരയ്ക്ക് സമീപം ആണ് സംഭവം. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
തമിഴ്നാട് സ്വദേശികളായ കനകമണി (72), ആകാശ് (17), ആംബുലൻസ് ഡ്രൈവർ ജ്ഞാന ശേഖർ (51) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൗലി രാജനെ (45) ചിത്രദുർഗ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments