AlappuzhaKeralaNattuvarthaLatest NewsNewsCrime

മഹേഷും നക്ഷത്രയും തമ്മിൽ തർക്കമുണ്ടായി കുടുംബം: വിദ്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം

മാവേലിക്കര: ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് മഹേഷിനെതിരെ കൂടുതൽ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം രംഗത്ത്. മകളുടേത് കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും കുഞ്ഞിനെ ഓര്‍ത്താണ്‌ അന്ന് കേസ് കൊടുക്കാഞ്ഞതെന്നും വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി. പിതാവ് വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസുകാരി നക്ഷത്രയുടെ അമ്മയാണ് വിദ്യ.

‘വിദ്യ മരിച്ചിട്ട് മൂന്ന് വർഷമായി. കൊലപാതകമാണോയെന്ന് എനിക്ക് സംശയമുണ്ട്. കുഞ്ഞിനെയോർത്ത് അന്ന് കേസ് കൊടുക്കാൻ പോയില്ല. അമ്മ പോയെങ്കിലും അച്ഛനുണ്ടല്ലോ കുഞ്ഞിന് എന്ന നിലയ്ക്കാണ് കേസിന് പോകാതിരുന്നത്. മഹേഷിന്റെ അമ്മ, അച്ഛനോടു ചോദിച്ചിട്ട് പത്തിയൂരിലേക്കു പൊയ്ക്കോളൂ എന്നു നക്ഷത്രയോട് പറഞ്ഞു. പിന്നാലെ, ഇവർ സമീപത്തുള്ള മകളുടെ വീട്ടിലേക്കു പോയി. മഹേഷിനോടു നക്ഷത്ര പൊയ്ക്കോട്ടെയെന്ന് ചോദിച്ചതിനെ തുടർന്ന് അവർ തമ്മിൽ തർക്കമായി. അമ്മ മകളുടെ വീട്ടിൽ ചെന്നു കയറിയപ്പോൾത്തന്നെ നക്ഷത്രയുടെ കരച്ചിൽ കേട്ടു. അപ്പോഴേക്കും കുഞ്ഞിനെ അവൻ വെട്ടിയിരുന്നു,’ വിദ്യയുടെ അച്ഛൻ ലക്ഷ്മണൻ വ്യക്തമാക്കി.

യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

മഹേഷ് പുറത്ത് പോയിട്ടു വന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും ലഹരിമരുന്ന് വല്ലതും ഉപയോഗിച്ചിരുന്നോയെന്ന് സംശയമുണ്ടെന്നും വിദ്യയുടെ അച്ഛൻ  പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button