അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുമൺ രണ്ടാംകുറ്റി അനന്തുഭവനിൽ അനീഷി(44)നെയാണ് കോടതി ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എ. സമീർ ആണ് ശിക്ഷ വിധിച്ചത്.
2018-ൽ കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പതിനാറുകാരിയായ പെൺകുട്ടി വിറകുമായി നടന്നു പോകവേ പ്രതി കടന്നു പിടിച്ച് അടുത്തുള്ള റബർ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിക്കുകയും ബഹളം വച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നു.
Read Also : ബിനു അടിമാലി അപകടനില തരണം ചെയ്തു, മഹേഷ് കുഞ്ഞുമോന് വേണ്ടത് 9 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ
കൊടുമൺ എസ്എച്ച്ഒ ആയിരുന്ന ആർ. രാജീവ് രജിസ്റ്റർ ചെയ്ത കേസിൽ അതിജീവിത പട്ടികജാതി, വർഗ സമുദായത്തിൽപ്പെട്ടതാണെന്ന് ബോധ്യം വന്നതിനേ തുടർന്ന് അന്നത്തെ അടൂർ ഡിവൈഎസ്പി ആയിരുന്ന ആർ. ജോസാണ് അന്വേഷണം നടത്തിയത്.
വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടക്കാത്തപക്ഷം 18 മാസം കൂടി അധിക കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വിധി ഉള്ളതിനാൽ അഞ്ചു വർഷം കഠിന തടവ് മതിയാകും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി.
Post Your Comments