ഇന്ത്യൻ വിവാഹ വസ്ത്രത്തിൽ വരനെപ്പോലെ അണിഞ്ഞൊരുങ്ങി ഇലോൺ മസ്ക്, ചിത്രങ്ങൾ വൈറലാകുന്നു

DogeDesinger എന്ന ഉപഭോക്താവാണ് മസ്കിന്റെ ചിത്രം ട്വിറ്ററിൽ  പങ്കുവെച്ചിരിക്കുന്നത്

ഇന്ത്യൻ വിവാഹ വസ്ത്രത്തിൽ വരനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഇലോൺ മസ്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ പ്രധാന ചർച്ചാവിഷയം. ചന്ദന നിറത്തിലുള്ള ഷെർവാണിയും, ചുവന്ന ഷാളും ധരിച്ച് പുഞ്ചിരിച്ചു നിൽക്കുന്ന മസ്കിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരിയായി മസ്ക് എത്തിയതിന് പിന്നിൽ ഏതെങ്കിലും വിവാഹമാണോ എന്ന സംശയം വേണ്ട. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് മസ്കിന് ഈ രൂപമാറ്റം നൽകിയിരിക്കുന്നത്.

DogeDesinger എന്ന ഉപഭോക്താവാണ് മസ്കിന്റെ ചിത്രം ട്വിറ്ററിൽ  പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രത്തെ മസ്ക് ആരാധകർ ഏറ്റെടുത്തത്. അതേസമയം, ചിത്രം ഇഷ്ടപ്പെട്ടു എന്ന ക്യാപ്ഷനോടുകൂടി മസ്ക് ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ വസ്ത്രത്തിൽ മസ്ക് അതിഗംഭീരമാണെന്നാണ് ഭൂരിഭാഗം ആളുകളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ, ഇന്ത്യൻ ഭക്ഷണരീതിയോടും ആഘോഷങ്ങളോടും മസ്കിന് പ്രത്യേക താൽപ്പര്യം ഉണ്ടെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് പിന്നാലെ എത്തുന്നുണ്ട്.

Also Read: ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചു: അമിത് ഷാ

Share
Leave a Comment