KozhikodeNattuvarthaLatest NewsKeralaNews

കുടുംബ പ്രശ്നം: കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും ജീവനൊടുക്കി

ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്

കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. വീട്ടുപറമ്പിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read Also : കോഴിക്കോട്ട് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു

അതേസമയം, ഇടുക്കിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരളാങ്കൽ സ്വദേശി ശശിധരനും അമ്മ മീനാക്ഷിയുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read Also : 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്

മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി മൃതദേഹങ്ങൾ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button