Latest NewsNewsIndia

പുതിയ പാര്‍ലമെന്റ് മന്ദിരത്തെ രാജകീയം എന്ന് വിശേഷിപ്പിക്കാം, വിവിധ പ്രദേശങ്ങളിലെ പൈതൃകങ്ങള്‍ ഒന്നായി ചേരുന്ന സ്ഥലം

മിര്‍സാപുര്‍ പരവതാനി, നാഗ്പൂര്‍ തേക്ക്, സര്‍മഥുരയിലെ സാന്‍ഡ് സ്റ്റോണ്‍, ത്രിപുര മുള ടൈലുകള്‍ ഇങ്ങനെ നീളുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഉള്ളിലെ പ്രത്യേകതകള്‍: രാജകീയം എന്നു തന്നെ പുതിയ മന്ദിരത്തെ വിശേഷിപ്പിക്കാം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതിനായി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉള്‍വശം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പൈതൃക വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായും എടുത്ത് പറയേണ്ടത് മിര്‍സാപൂര്‍ പരവതാനികള്‍, നാഗപുരിയില്‍ നിന്നുള്ള തേക്ക്, ത്രിപുരയില്‍ നിന്നുള്ള മുള, രാജസ്ഥാനില്‍ നിന്നുള്ള ശിലാ ശില്‍പങ്ങള്‍ എന്നിവയാണ്.

Read Also: ഇത്തരമൊരു കാഴ്ച നിങ്ങളാരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ? – പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് സന്ദീപ് വാര്യർ

പാര്‍ലമെന്റിലേക്കുള്ള പരവതാനികള്‍ എത്തിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ നിന്നാണ്. രാജ്യത്തെ തന്നെ ഏറെ പേരുകേട്ട, നമ്പര്‍ വണ്‍ പരവതാനികളാണ് മിര്‍സാപുരിലേത്. നാഗ്പൂരില്‍ നിന്നുള്ള തേക്കുതടിയാണ് പാര്‍ലമെന്റിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. പാര്‍ലമെന്റിലേക്ക് ആവശ്യമായ എല്ലാ ഫര്‍ണിച്ചറുകളും മുംബൈയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. പാര്‍ലമെന്റ് നിര്‍മ്മാണത്തിന് ആവശ്യമായ കൊത്തിയെടുത്ത കല്ലുകള്‍ രാജസ്ഥാനില്‍ നിന്നുമാണ് എത്തിച്ചത്. പാര്‍ലമെന്റിന്റെ തറയില്‍ വിരിച്ച മുള ടൈലുകള്‍ ത്രിപുരയില്‍ നിന്നും എത്തിച്ചിട്ടുള്ളതാണ്. ഏറെ പേരുകേട്ട സാന്‍ഡ് സ്റ്റോണുകള്‍ രാജസ്ഥാനിലെ സര്‍മഥുരയില്‍ നിന്നാണ് എത്തിച്ചിട്ടുള്ളത്.

പാര്‍ലമെന്റിലേക്കുള്ള വെള്ള മാര്‍ബിള്‍ അംബാജിയില്‍ നിന്നാണ് കൊണ്ടുവന്നത്. സീലിങ്ങിന് ഉപയോഗിച്ച സ്റ്റീല്‍ ദാമന്‍ ദിയുവില്‍ നിന്നുമാണ് എത്തിച്ചത്. ജാളികള്‍ രാജസ്ഥാനിലെ രാജ്നഗറില്‍ നിന്നും ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും എത്തിച്ചു. അജ്മേറിലെ ലഖയില്‍ നിന്നുമാണ് റെഡ് ഗ്രാനൈറ്റ് എത്തിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും ഗ്രീന്‍ സ്റ്റോണും എത്തിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

2020 ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2022ല്‍ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്റെ രൂപകല്‍പന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button