റിയാദ്: രാത്രികാലങ്ങളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച് റിയാദ്. റിയാദ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പട്ടണവാസികളുടെ സ്വസ്ഥമായ ജീവിതത്തിന് തടസമുണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Read Also: പ്രവൃത്തി കലണ്ടർ തയ്യാറാക്കും: ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന്, ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി
കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ, കെട്ടിടങ്ങൾ, മറ്റു നിർമ്മിതികൾ എന്നിവ പൊളിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ രാത്രികാലങ്ങളിൽ റിയാദിൽ നിരോധിച്ചതായി അധികൃതർ വ്യക്തമാക്കി. മഗ്രിബ് നമസ്‌കാരത്തിനുള്ള ബാങ്ക് നൽകുന്ന സമയം മുതൽ പിറ്റേന്ന് രാവിലെ 7 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
നിയമലംഘനം പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും റിയാദ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Post Your Comments