പട്ന: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യകതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്താണ് പുതിയ പാര്‍ലമെന്റിന്റെ ആവശ്യമെന്ന് ചോദിച്ച നിതീഷ് കുമാര്‍ അവിടെ പോയിട്ട് കാര്യമില്ലെന്നും പറഞ്ഞു. നേരത്തെ നിര്‍മ്മിച്ച കെട്ടിടം ചരിത്രപരമായ ഒന്നായിരുന്നു എന്നും അധികാരത്തിലിരിക്കുന്നവര്‍ ഈ രാജ്യത്തിന്റെ ചരിത്രം മാറ്റുമെന്ന് താൻ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേർത്തു.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജെഡിയു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിലും ഞായറാഴ്ച നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലും പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
വാഗ്ദാനങ്ങൾ ചെയ്യുന്നത് ചാറ്റ്ജിപിടിക്ക് സമാനമായ ഫീച്ചറുകൾ! ഈ വ്യാജന്മാരെ തിരിച്ചറിയൂ
പ്രസിഡന്റ് ദ്രൗപതി മുര്‍മു അല്ലാതെ മറ്റാരുമല്ല പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് മുതിര്‍ന്ന ജെഡിയു നേതാവും സംസ്ഥാന മന്ത്രിയുമായ വിജയ് കുമാര്‍ ചൗധരി പറഞ്ഞു.
Post Your Comments