Latest NewsKeralaNews

ഇത്തരമൊരു കാഴ്ച നിങ്ങളാരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ? – പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് സന്ദീപ് വാര്യർ

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പങ്കുവെച്ച് സന്ദീപ് വാര്യർ. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു.

‘ഇത്തരമൊരു കാഴ്ച നിങ്ങളാരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ ? ഈ നാട് അതിന്റെ വേരുകൾ തിരിച്ചറിയുകയാണ്, സംസ്കൃതിയെ ആശ്ലേഷിക്കുകയാണ്, പാരമ്പര്യത്തെ നമസ്കരിക്കുകയാണ്. ഇതാണ് പുതിയ ഭാരതം, ശ്രേഷ്‌ഠ ഭാരതം, അമൃതകാല ഭാരതം’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

2020 ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2022ല്‍ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്റെ രൂപകല്‍പന. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്‌സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button