Latest NewsNewsInternational

പുനര്‍നിര്‍മ്മാണത്തിനായി ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന

തിരുവനന്തപുരം: പുനര്‍നിര്‍മ്മാണത്തിനായി ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന. ഇസ്രയേല്‍ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന്, 90,000 പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതിനാല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ രാജ്യത്തെ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രയേലിലെ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Read Also: സ്ത്രീകൾക്കെതിരായ പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം: പ്രധാനമന്ത്രി

‘ഇക്കാര്യം സംബന്ധിച്ച് ഞങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുകയാണ്. അതിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം വരുന്നതും ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ ഉള്‍പ്പെടുത്താനാകും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ നിര്‍മ്മാണ മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും’, ഇസ്രായേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹെയിം ഫെയ്ഗ്ലിന്‍ വോയ്‌സ് ഓഫ് അമേരിക്കയോട് പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button