ThiruvananthapuramKeralaNattuvarthaLatest NewsNews

ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോക്ക് ചാലിയാർ പുഴയിൽ മുങ്ങി ദാരുണാന്ത്യം

ആൻറി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാൻഡോയും തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകനുമായ ജെ.റാസിയാണ്(33) മരിച്ചത്

തിരുവനന്തപുരം: ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആൻറി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാൻഡോയും തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകനുമായ ജെ.റാസിയാണ്(33) മരിച്ചത്.

Read Also : കമ്മലില്‍ നിന്ന് അലര്‍ജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. സഹപ്രവർത്തകരോടൊപ്പം റാസി നിലമ്പൂർ എം.എസ്.പി ക്യാമ്പിന് താഴെ ചാലിയാർപ്പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു.

Read Also : എഐ ക്യാമറ അഴിമതി: കെൽട്രോൺ ചെയർമാന് ശിവശങ്കറിന്റെ അനുഭവം വരുമെന്ന് ചെന്നിത്തല

സ്ഥിരമായി പുഴയിൽ നീന്താറുള്ള പൊലീസ് കമാന്റോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button