നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാര്‍ തീരത്തുനിന്ന്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഇതിനു പുറമേ ഇന്നലെ കിലോമീറ്ററുകള്‍ താഴെ വാഴയൂര്‍ പൊന്നേപാടത്ത് ചാലിയാര്‍ തീരത്തുനിന്ന് ലഭിച്ച ശരീരഭാഗം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തിരച്ചില്‍ തുടരുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു.
Read Also: എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും: വിവാഹം നടക്കില്ലെന്ന് ഷൈൻ ടോം ചാക്കോ
ഇന്നലെ നാവികസേനയുടെയും ഹെലികോപ്റ്ററിന്റെയും പൊലീസ് നായയുടെയും അടക്കം സഹായത്തോടെ ചാലിയാര്‍ തീരം പൂര്‍ണമായി അരിച്ചുപെറുക്കി. നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് 80 കിലോമീറ്ററിലേറെ വരുന്ന തീരത്ത് നടത്തിയ തിരച്ചിലില്‍ പങ്കെടുത്തത്. ഇന്നലെ മാത്രം 5 മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളുമാണു ലഭിച്ചത്. അതേസമയം, ഹെലികോപ്റ്ററില്‍ ചെന്ന് സൂചിപ്പാറ ഭാഗത്തിറങ്ങി ഒരു സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സൂചിപ്പാറ വെള്ളച്ചാട്ടവും കൊടുംവനത്തിലെ പാറക്കല്ലുകളും കടന്നുപോയതിനാലാകാം മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ രൂപത്തിലായതെന്നാണു നിഗമനം. ശരീരഭാഗങ്ങള്‍ മാത്രമായി ലഭിച്ചവ ഔദ്യോഗികമായി മൃതദേഹങ്ങളുടെ എണ്ണത്തില്‍പെടുത്തിയിട്ടില്ല.
Post Your Comments