താനൂർ: നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. പരപ്പനങ്ങാടി ബസ് സ്റ്റോപ്പിന് സമീപം ആണ് സംഭവം നടന്നത്. നിർത്തിയിട്ട കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
ചാലിയത്ത് നിന്ന് തിരൂരിലേക്ക് പോകുന്ന ഹിൽപാലസ് ബസ്സാണ് നിർത്തിയിട്ട കാറിന് പിൻവശം ഇടിച്ച് കയറിയത്. സമീപമുള്ള കൈവരിയിൽ ഇടിച്ചു നിന്ന കാറിന്റെ പകുതിഭാഗം ബസ്സിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു.
താനൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ വരുന്നത് കണ്ട് ബസ് വെട്ടിച്ചത് കാരണം ആ കാറിന്റെ സൈഡ് ഭാഗവും ബസ് ഇടിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്. ഈ സമയം ബസ്സിൽ നിന്ന് ഡീസൽ ചോർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരുത്തി. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഡീസൽ റോഡിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയത്.
Post Your Comments