കാക്കനാട്: പുരയിടത്തിൽ മണ്ണ് ലെവൽ ചെയ്യുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വധഭീക്ഷണി മുഴക്കുകയും ഭയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കളമശേരി എച്ച്എംടി കോളനിയിൽ കളപ്പുരക്കൽ ഷാഹുൽ ഹമീദ്(35), കളമശേരി തിണ്ടിക്കൽ സനൂപ്(33), ആലുവ പള്ളിയാംകരയിൽ ചാളയിൽ സുനീർ(26), ഏലൂർ കുറ്റികാട്ടുചിറ കോട്ടപറമ്പ് ശരവണകുമാർ(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്ക് പൊലീസ് ആണ് ഇവരെ പിടികൂടിയത്.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കാക്കനാട് നിലംപതിഞ്ഞി മുഗൾ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പുരയിടത്തിൽ മണ്ണ് ലെവൽ ചെയ്യുന്നത് തടയുകയും, വധഭീക്ഷണി മുഴക്കി പണം ആവശ്യപ്പെടുകയുമായിരുന്നു.
ഇവർ ആലുവ, കളമശേരി, ഏലൂർ, തൃക്കാക്കര, ഇൻഫോപാർക്ക് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments