പാലക്കാട്: കെഎസ്‌യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. ആലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ് എസ് എഫ് ഐ നേതാവ് ഭീഷണിപ്പെടുത്തിയത്.
Read Also: എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ല, കൂടിക്കാഴ്ച മഹാപാപമല്ല: വെള്ളാപ്പള്ളി നടേശന്‍
എസ്എഫ്‌ഐ ആലത്തൂര്‍ ഏരിയ കമ്മറ്റിയംഗം തേജസും സംഘവും എസ് എന്‍ കോളേജിലെത്തിയിരുന്നു. കോളേജില്‍ എത്തിയ എസ്എഫ്‌ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് അഫ്‌സലിന് എതിരെ എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയത്. കോളേജില്‍ പുറമേ നിന്നുള്ള കെ എസ് യു – എസ് എഫ് ഐ നേതാക്കള്‍ക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്‌സല്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.
Post Your Comments