PalakkadLatest NewsKeralaNattuvarthaNews

ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് കാറിലിടിച്ചു : എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ച് വയോധികൻ മരിച്ചു

കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കർ (62) ആണ് മരിച്ചത്

പാലക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കർ (62) ആണ് മരിച്ചത്.

Read Also : ചെങ്കോല്‍ തിരിച്ചു കൊണ്ടുവന്നാൽ ആധുനിക ഇന്ത്യ കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയും ചെയ്യും: ബേബി

കൂറ്റനാട് പള്ളിക്ക് സമീപം പമ്പിൽ നിന്ന് പെട്രോൾ അടിച്ച് റോഡിലേക്ക് കയറി വരികയായിരുന്ന കാറും അബൂബക്കർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയും, ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളിൽ ഇടിക്കുകയുമായിരുന്നു. ഉടൻ തന്നെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : അഭിമാനം.. സ്വര്‍ണ്ണ ചെങ്കോലിന്റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കി സുരേഷ് ഗോപി, കയ്യടിച്ച് ആരാധകര്‍

ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button