KeralaLatest News

ചെങ്കോല്‍ തിരിച്ചു കൊണ്ടുവന്നാൽ ആധുനിക ഇന്ത്യ കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയും ചെയ്യും: ബേബി

ചെങ്കോലും കിരീടവും ഉപേക്ഷിച്ചു എന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. 1947 ഓഗസ്റ്റ് 14ന് തമിഴ്‌നാട്ടിലെ പുരോഹിതര്‍ നെഹ്രുവിന് ഒരു ചെങ്കോല്‍ നല്കി എന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പറയുന്നത്.

ഉറപ്പായും, താന്‍ രാജാവല്ല, ജനപ്രതിനിധിയാണെന്ന് അറിയാമായിരുന്ന പ്രധാനമന്ത്രി നെഹ്രു ആ ചെങ്കോല്‍ ഒരിടത്തും സ്ഥാപിച്ചില്ല. ഇന്ത്യയുടെ രാജാവാണ് താന്‍ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര മോദി ആ ചെങ്കോല്‍ തിരിച്ചു കൊണ്ടുവരികയാണെന്നും എംഎ ബേബി കുറ്റപ്പെടുത്തി.

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചെങ്കോലും കിരീടവും ഉപേക്ഷിച്ചു എന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശം. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തത് സുല്‍ത്താന്‍മാരില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും ആണ്. 1947 ഓഗസ്റ്റ് 14ന് തമിഴ്‌നാട്ടിലെ പുരോഹിതര്‍ നെഹ്രുവിന് ഒരു ചെങ്കോല്‍ നല്കി എന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പറയുന്നത്. ഉറപ്പായും, താന്‍ രാജാവല്ല, ജനപ്രതിനിധിയാണെന്ന് അറിയാമായിരുന്ന പ്രധാനമന്ത്രി നെഹ്രു ആ ചെങ്കോല്‍ ഒരിടത്തും സ്ഥാപിച്ചില്ല. ഇന്ത്യയുടെ രാജാവാണ് താന്‍ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര മോദി ആ ചെങ്കോല്‍ തിരിച്ചു കൊണ്ടുവരികയാണ്.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഒരു ചെങ്കോല്‍ സ്ഥാപിക്കും എന്ന് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി അടയാളങ്ങള്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഉണ്ടാവും എന്നും അമിത് ഷാ പറഞ്ഞു. ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല എന്ന് മാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുപോലുമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ബ്രിട്ടീഷുകാരുടേയും ,അവര്‍ക്ക് മുമ്പുണ്ടായിരുന്ന രാജാക്കന്മാരുടെയും കാലത്തെ മൂല്യങ്ങളാണ് ആര്‍എസ്എസുകാരെ നയിക്കുന്നത്. ആധുനിക ഇന്ത്യ കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button