സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം. ഖുദോസ് ബാങ്ക് അരീനയില്‍ നടന്ന ചടങ്ങില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് നരേന്ദ്ര മോദി എത്തിയത്. ഇരു നേതാക്കളും കൈകള്‍ കോര്‍ത്തുപിടിച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിവാദ്യം ചെയ്തു. മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി, ന്യൂ സൗത്ത് വേല്‍സ് മേയര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിങ്ങനെ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Also: പ്ലസ് വൺ പ്രവേശനം: വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യം. മറ്റു രാജ്യങ്ങള്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഇന്ത്യ ശക്തമായി നിലനില്‍ക്കുകയാണ്. അന്താരാഷ്ട്ര നാണയ നിധി ഇന്ത്യയെ വിശേഷിപ്പിച്ചത് ലോക സമ്പദ് വ്യവസ്ഥയിലെ ബ്രൈറ്റ് സ്പോട്ട് എന്നാണ്. ലോകബാങ്കിനും സമാനമായ അഭിപ്രായമാണുള്ളത്. മറ്റുരാജ്യങ്ങളിലെ ബാങ്കിംഗ് ശൃംഖല പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ പോലും ഇന്ത്യന്‍ ധനവിനിമയ സമ്പ്രദായം എല്ലായിടത്തും പ്രശംസിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments