കൊച്ചി: മുസ്ലീംങ്ങള്‍ക്ക് കൊച്ചിയിൽ വീട് നല്‍കില്ലെന്ന ആരോപണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിവി ഷാജികുമാര്‍ രംഗത്ത് വന്നിരുന്നു. വാടക വീടിനായി നടത്തിയ തിരച്ചിലിടെ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെയാണ് ഷാജികുമാര്‍ വെളിപ്പെടുത്തിയത്. കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്ലീംങ്ങള്‍ക്ക് വീട് നല്‍കില്ലെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞതായാണ് അദേഹം ആരോപിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
കൊച്ചിയിൽ മുസ്ലീം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഹരീഷ് പറയുന്നു. കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ടെന്നും ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയതെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലതെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കർണാടക വഖഫ് ബോർഡ് ചെയർമാനായ ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ
18 വർഷമായി ഞാൻ ജീവിക്കുന്ന നഗരമാണ് എറണാകുളം…കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം …കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്…ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയും…
കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്…ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയത്…കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്…മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കിൽ..നിങ്ങൾ ഇത്രയും ചെയ്യതാൽ മതി…
എറണാകുളം മാർക്കറ്റിൽ നിന്നോ,CPI(M) ന്റെയോ,കോൺഗ്രസ്സ് പാർട്ടിയുടെയോ,എന്തിന് BJP യുടെയോ ജില്ലാ കമറ്റി ഓഫിസിന് മുന്നിൽ നിന്ന് ഉറക്കെ വിളിച്ചു പറയുക…നിങ്ങൾക്ക് വീടും ജീവിതവും കിട്ടിയിരിക്കും..അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ…ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകർക്കല്ലേ…എറണാ-കുളം എത്ര കൊക്കുകളെ കണ്ടതാ..
Post Your Comments