PalakkadKeralaNattuvarthaLatest NewsNews

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് 1.5 കോടി രൂപ

മണ്ണാർക്കാട്: വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. ഇയാളുടെ താമസ സ്ഥലത്തുനിന്ന് പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.5 കോടി രൂപ വിജിലൻസ് കണ്ടെടുത്തു.

മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയും ഉൾപ്പെടെ കണ്ടെടുത്തത്. വസ്തുവിന്‍റെ ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാർ  വിജിലൻസിന്റെ പിടിയിലായത്.

വിദ്യാർത്ഥിനിക്ക് നേരെ ട്രെയിനിൽ ലൈംഗിക അതിക്രമം: പ്രതിയായ തൃശൂർ സ്വദേശി പിടിയിൽ

ഇതേ വസ്തു എല്‍എ പട്ടയത്തില്‍ പെട്ടതല്ലായെന്ന സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കല്‍നിന്ന് ആറു മാസം മുമ്പ് 10,000 രൂപയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി അഞ്ചു മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടര്‍ന്നാണ് ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോഴും കൈക്കൂലി ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button