ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയുടെ നോമിനേഷൻ സർക്കാർ റദ്ദാക്കി. ഇതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താകും. സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും സ്ഥാനം പുതുതായി അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി.
വഖഫ് ബോർഡ് കൂടാതെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികളും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കോൺഗ്രസ് സർക്കാറിൽ മുസ്ലിങ്ങൾക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നൽകണമെന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.
Post Your Comments