
ചാരുംമൂട്: കള്ളുഷാപ്പിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ആദിക്കാട്ടുകുളങ്ങര തലക്കോട്ട് കിഴക്കേതിൽ വീട്ടിൽ അപ്പുണ്ണി എന്നു വിളിക്കുന്ന അരുൺ (24) ആണ് അറസ്റ്റിലായത്.
Read Also : ഇന്ത്യ- ടിബറ്റ് അതിർത്തി പാതയിൽ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ
ആദിക്കാട്ടുകുളങ്ങര കള്ളുഷാപ്പിനു സമീപം കഴിഞ്ഞ മാർച്ച് 18-ന് വൈകുന്നേരം നാലിന് ആണ് കേസിനാസ്പദമായ സംഭവം. ആദിക്കാട്ടുകുളങ്ങര ചാമക്കാലവിള തെക്കേതിൽ സജീവിനെ പ്രതി മാരകമായി ഉപദ്രവിച്ചതായാണ് കേസ്. പരിക്കേറ്റ സജീവനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര സർജറി നടത്തുകയും ചെയ്തു. ലഹരി മരുന്നിന് അടിമയായ പ്രതി നിരവധി അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ നൂറനാട് പൊലീസ് കൊലപാതക ശ്രമ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പ്രതിയെ എറണാകുളം കളമശേരിയിൽ നിന്നാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments