കോട്ടയം : കണലമലയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാഞ്ഞിരപ്പളളി രൂപത മെത്രാന്‍ ജോസ് പുളിക്കല്‍. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്നും ബിഷപ്പ് പറഞ്ഞു.
Read Also: പ്ലസ് വൺ പ്രവേശനം: വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ആറ് വര്‍ഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂണ്‍ മുതല്‍ ഇക്കഴിഞ്ഞ ദിവസം വരെ 124 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വനം വകുപ്പോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കാട്ടുപോത്ത് നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കയറിയാല്‍ നോക്കി നില്‍ക്കുമോ, നിയമ ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ജോസ് പുളിക്കല്‍ പറഞ്ഞു.
കണമലയില്‍ രണ്ട് കര്‍ഷകരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നിയിച്ചിരുന്നു. മരിച്ച ചാക്കോയുടെ സംസ്‌കാരം നടക്കുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ തെരുവില്‍ പ്രതിഷേധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോമസ്, ചാക്കോ എന്നിവരാണ് കൊല്ലപ്പെട്ടത്.
Post Your Comments