കോട്ടയം: വന്യജീവികളുടെ ആക്രമണം തുടരുന്നതിനിടെ സര്‍ക്കാരിനും വനം വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ ജോസ് പുളിക്കല്‍. കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.
Read Also: സൊമാറ്റോയ്ക്ക് 2000 രൂപ നൽകിയത് എട്ടിന്റെ പണി! കാഷ് ഓൺ ഡെലിവറി കുത്തനെ ഉയർന്നു, വൈറൽ മീം ഇങ്ങനെ
ആറ് വര്‍ഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ 124 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വനം വകുപ്പോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകുമോ എന്നും ബിഷപ്പ് പറഞ്ഞു. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കയറിയാല്‍ നോക്കി നില്‍ക്കുമോയെന്നും ബിഷപ്പ് ചോദിച്ചു.
Post Your Comments