ചെന്നൈ: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വന്യമൃഗങ്ങള്‍ കാട് വിട്ട് ജനവാസ മേഖലകളിലേയ്ക്ക് കൂട്ടത്തോടെ ഇറങ്ങി വരികയാണ്. ഇത് മനുഷ്യര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതോടെ, വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് തടയാന്‍ പുതിയ വഴികള്‍ തേടുകയാണ് തമിഴ്നാട് വനം വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 22 ജില്ലകളില്‍ പുല്ലുകള്‍ നട്ടുപിടിപ്പിക്കും. അധിനിവേശ സസ്യങ്ങള്‍ ഒഴിവാക്കിയ മേഖലകളിലാവും പുല്ലുകള്‍ നട്ടുപിടിപ്പിക്കുക.
Read Also: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: 12 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കന്നുകാലികള്‍ മേയുന്ന ഇടങ്ങളിലും അധിനിവേശ സസ്യങ്ങളുള്ള പ്രദേശങ്ങളിലും പുല്ലുകളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായതായി വനം വകുപ്പ് കണ്ടെത്തി. ഇതാണ് കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കാടിറങ്ങുന്നതിനുള്ള കാരണം.
മരങ്ങളാല്‍ മൂടികിടക്കുന്ന ഇടങ്ങളില്‍ രുചികരമായ പുല്ലിനങ്ങള്‍ നടുന്നത് കാടിറങ്ങുന്നതിന് പരിഹാരമാകുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതര്‍. കാട്ടാനകളും കാട്ടുപോത്തുകളും ആഹാരമാക്കുന്നതും രുചികരമായതുമായ പത്തിനം പുല്ല് വര്‍ഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് തമിഴ്നാട്ടിലെ പ്രധാന വനമേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ പത്തിനം പുല്ലുകളും.
Post Your Comments