Latest NewsKeralaNews

വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം, കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനജീവിതം ദുസഹമായി എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തര്‍ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രര്‍ യാദവിന് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയത്.

Read Also: ഡോ.വന്ദന വധക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ല, പരിശോധനാ റിപ്പോർട്ട് പുറത്ത്

ജനങ്ങളുടെ സുരക്ഷയ്ക്കും, ഉപജീവനത്തിനും ഭയാനകമായ രീതിയിലാണ് വന്യമൃഗ ശല്യം ഭീഷണി ആകുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പാലക്കാടും വയനാടും നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംപി കാര്യങ്ങള്‍ വിശദീകരിച്ചത്. പാലക്കാട് കാട്ടുപന്നിയുടെ അക്രമണത്തില്‍ മരണപ്പെട്ട ഒരു സ്ത്രീയുടെ സംഭവവും കാട്ടാന ആക്രമങ്ങളും മനുഷ്യവാസ പ്രദേശങ്ങളില്‍ പുലി ഇറങ്ങി മനുഷ്യര്‍ മരണപ്പെട്ട സാഹചര്യങ്ങളും എംപി വ്യക്തമാക്കിയിരുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും വന്യമൃഗ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും ജെബി മേത്തര്‍ കേന്ദ്ര മന്ത്രിക്ക് നല്‍കിയ നിവേദത്തില്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button