ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നത്, ഞങ്ങൾ രണ്ടുപേരും ഹാപ്പി ആയി വേർപിരിഞ്ഞ് ജീവിക്കുന്നു: വീണ നായർ

കൊച്ചി: ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നായർ. സിനിമയിലും താരം സജീവമാണ്. അടുത്തിടെ വീണ ഭർത്താവ് ആർജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ, ഒരു അഭിമുഖത്തിൽ തന്റെ വിവാഹമോചന വാർത്തകളോടു വീണ നായർ പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറയുന്നു.

വീണ നായരുടെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ നാളെ ഒരു പ്രണയത്തിലായാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാൻ എന്തു ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. ഞാൻ ഇത് ആദ്യമായാണ് ഒരു മീഡിയയിൽ തുറന്നു പറയുന്നത്. രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയും ആണ്‍സുഹൃത്തും കണ്ണൂര്‍ എയര്‍ പോര്‍ട്ടില്‍ കസ്റ്റഡിയില്‍

ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാൻ അനുഗ്രഹിച്ച് വളരെ സന്തോഷമായാണ് പോകുന്നത്. സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയിൽ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്. ഇപ്പോൾ ഞങ്ങൾ ഡിവോഴ്‌സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല.

ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും. വഴക്കും ഇടാറുണ്ട്. പൂർണമായി വേണ്ടെന്നു വച്ചാൽ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്ലൈമാക്സ് ആയിട്ടില്ല. ക്ലൈമാക്‌സ് ആകുമ്പോൾ എന്റെ ഔദ്യോഗിക പേജിലൂടെ അറിയിക്കും. ഏത് റിലേഷനിൽ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം നമ്മൾ താഴേക്ക് പോയാൽ ആണ് പ്രശ്‌നം. നമ്മൾ ഓക്കെ ആയാൽ മതി.

മഴക്കാല സുരക്ഷിത യാത്രയ്ക്ക് ടിപ്സുമായി എംവിഡി

പ്രണയത്തിൽ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാൽ മതി. എല്ലാ സമയവും കടന്നു പോകും. ജീവിതത്തിൽ ഒന്നും നിലനിൽക്കില്ല. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പി ആയി വേർപിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം മകനെ ബാധിക്കാൻ ഞാൻ സമ്മതിക്കില്ല. അതാണ് തീരുമാനവും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button