Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

‘ഇത് ലവ് ജിഹാദ്, മറ്റൊരു കേരളാ സ്‌റ്റോറി’: വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന

മുംബൈ: വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന ഭട്ടാചാര്‍ജി. ‘ദ കേരള സ്‌റ്റോറി’ ചിത്രവുമായി ബന്ധപ്പെട്ടാണ് ദേവോലീനയുടെ വിവാഹം ലവ് ജിഹാദ് ആണെന്ന ചർച്ച സോഷ്യല്‍ മീഡിയയില്‍ ഉയർന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തന്റെ ജിം ട്രെയ്‌നറായ ഷാനവാസ് ശൈഖിനെ നടി വിവാഹം കഴിച്ചത്.

ഹരിദ്വാറില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി വിഎച്ച്പി നേതാവ് സാധ്വി പ്രാചി സംഘടിപ്പിച്ച ‘ദ കേരള സ്റ്റോറി’ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ട്വീറ്റിന് താഴെയാണ് ദേവോലീനയ്ക്കും ഭര്‍ത്താവ് ഷാനവാസ് ശൈഖിനും എതിരെ ആരോപണം ഉയർന്നത്. ഇതിനോട് വളരെ ഭാഷയിൽ തന്നെയാണ് ദേവോലീന പ്രതികരിച്ചത്.

‘പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല’: രാഹുൽ ഗാന്ധി

‘ഹേ ഖാന്‍ സാബ്, ഇതിലേക്ക് എന്നെ ക്ഷണിക്കേണ്ട കാര്യമില്ല. ഞാനും ഭര്‍ത്താവും കേരള സ്റ്റോറി കണ്ടതാണ്. ഇഷ്ടപ്പെടുകയും ചെയ്തു. യഥാര്‍ത്ഥ ഇന്ത്യന്‍ മുസ്ലീമിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? തെറ്റിനെ തെറ്റായി കാണാനുള്ള കരുത്തും ധൈര്യവും ഉള്ളയാളാണ് എന്റെ ഭര്‍ത്താവ്’ ദേവോലീന വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button