Latest NewsNewsIndia

‘പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല’: രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല മറിച്ച് രാഷ്ട്രപതിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ചടങ്ങിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

നേരത്തെ, സ്പീക്കർ ഓം ബിർള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതായും പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ക്ഷണം നൽകിയതായും മെയ് 18ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാക്കളിൽ നിന്ന് ആക്ഷേപമുയർത്തിശക്തമായ വിമർശനത്തിന് ഇടയാക്കി. പാർലമെന്റിന്റെ തലവനാണ് ഉദ്ഘാടനം നിർവ്വഹിക്കേണ്ടതെന്നും സർക്കാരിന്റെ തലവനല്ലെന്നും ആയിരുന്നു വിമർശകരുടെ വാദം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ പാനീയങ്ങള്‍…

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന സുപ്രധാന ദൗത്യത്തിന് ലോക്സഭാ സ്പീക്കറെയും രാജ്യസഭാ ചെയർമാനെയും തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചിരുന്നു. പാർലമെന്റ് മന്ദിരം നിർമ്മിച്ചത് പൊതു പണം കൊണ്ടാണെന്നും സ്വകാര്യ ഫണ്ടിൽ നിന്ന് സ്‌പോൺസർ ചെയ്തത് പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും ഒവൈസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button