Latest NewsNewsIndia

ദേശീയ ജല അവാർഡ് പ്രഖ്യാപിച്ചു, ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഈ നഗരം

2007 മുതലാണ് രാജ്യത്ത് ദേശീയ ജല അവാർഡ് നൽകുന്നത് ആരംഭിച്ചത്

ദേശീയ ജല അവാർഡ് 2022 പ്രഖ്യാപിച്ചു. ദേശീയ ജല അവാർഡിൽ ചണ്ഡീഗഢ് ഒന്നാം സ്ഥാനം നേടി. മികച്ച നഗര തദ്ദേശസ്ഥാപന വിഭാഗത്തിലാണ് ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷനെ അവാർഡിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ജലവിഭവ വകുപ്പ്, നദി വകുപ്പ്, ഗംഗ പുനരുജ്ജീവനം എന്നിവയുടെ ആഭിമുഖ്യത്തിൽ ജലശക്തി മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്.

വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള വിവിധ വാട്ടർ വർക്കുകൾ, വിതരണ ശൃംഖലകൾ, മഴവെള്ള സംഭരണങ്ങൾ, വാട്ടർ ഡ്രെയിനേജ് സിസ്റ്റം, കുളങ്ങൾ തുടങ്ങിയവയുടെ രേഖകളും വിവരങ്ങളും അധികൃതർ പരിശോധിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് അവാർഡ് പ്രഖ്യാപനം നടന്നത്.

Also Read: ‘ഇത് ലവ് ജിഹാദ്, മറ്റൊരു കേരളാ സ്‌റ്റോറി’: വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന

സർക്കാർ ഇതര സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, നഗര തദ്ദേശസ്ഥാപനങ്ങൾ, ജല ഉപഭോക്തൃ സംഘടനകൾ, കോപ്പറേറ്റീവ് മേഖല തുടങ്ങി എല്ലാ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ജല അവാർഡുകൾ സംഘടിപ്പിക്കുന്നത്. 2007 മുതലാണ് രാജ്യത്ത് ദേശീയ ജല അവാർഡ് നൽകുന്നത് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button