ന്യൂഡൽഹി: അഴുക്കുചാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതും കോവിഡ് പോസിറ്റീവ് എന്ന് റിപ്പോർട്ട്. പഞ്ചാബിലെ ചണ്ഡിഗഡ് നഗരത്തിലെ ഒരു അഴുക്കുചാലിലെ വെള്ളമാണ് അധികാരികൾ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ, ജലത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
ലോകത്തിൽ ആദ്യമായാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. മനുഷ്യരിൽ നടത്തുന്ന പരിശോധനയിൽ നിന്നും വ്യത്യസ്തമായാണ് അഴുക്കു ജലം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് വൈറോളജിയാണ് ഇത്തരം കോവിഡ് പരിശോധനകൾ നടത്തുക.
മനുഷ്യനെ കൂടാതെ മൃഗങ്ങളിലും കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ലോകാരോഗ്യ സംഘടനയും ഐസിഎംആറും സംയുക്തമായി നിർദ്ദേശിച്ചിട്ടുള്ള ‘കോവിഡ് വൈറസിന്റെ.പ്രകൃതിയിലെ സ്വാധീനം’ എന്ന ഗവേഷണ വിഷയവുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകളും പരീക്ഷണങ്ങളും നടക്കുന്നത്.
Post Your Comments