രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നായ ചണ്ഡീഗഡിൽ പെട്രോളിൽ ഓടുന്ന ഇരുചക്ര വാഹനങ്ങൾക്കും, കാറുകൾക്കും നിരോധനം ഏർപ്പെടുത്തി. ജൂലൈ മുതൽ പെട്രോളിൽ ഓടുന്ന മുഴുവൻ ഇരുചക്രവാഹനങ്ങളുടെയും രജിസ്ട്രേഷൻ നിർത്തലാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹാർദം നിലനിർത്തുന്നതിന്റെയും, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് വേറിട്ട നടപടിയുമായി ചണ്ഡീഗഡ് രംഗത്തെത്തിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ നഗരം ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി നഗരത്തിൽ നിന്ന് പെട്രോൾ, ഡീസൽ എന്നിവയിൽ ഓടുന്ന വാഹനങ്ങൾ ഒഴിവാക്കുന്നതിന്റെ ആദ്യ പടിയാണ് നിരോധനം. പെട്രോളിലും, ഡീസലിലും ഓടുന്ന കാറുകളുടെ രജിസ്ട്രേഷൻ ഈ വർഷം ഡിസംബർ മുതലാണ് നിർത്തലാക്കുക. പെട്രോളിയം ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങളുടെ ഉപയോഗം പൂർണ്ണമായും നിരുത്സാഹപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments