ThiruvananthapuramNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യു​മാ​യി മധ്യവയസ്കൻ അറസ്റ്റിൽ

മു​ട​പു​രം സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ്(50) ആണ് പി​ടി​യി​ലാ​യ​ത്

പോ​ത്ത​ൻ​കോ​ട്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. മു​ട​പു​രം സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ്(50) ആണ് പി​ടി​യി​ലാ​യ​ത്.

ക​ഴ​ക്കൂ​ട്ടം എക്സൈസ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​ധീ​ഷ് കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​രു​ക്കും​പു​ഴ കോ​ഴി​മ​ട ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇയാൾ പിടിയിലായത്. 8.45 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

Read Also : ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്, മദ്യത്തിനും അടിമ

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ക്രി വ്യാ​പാ​രം ന​ട​ത്തു​ന്ന ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കൂ​ടി​യാ​ണ്. ആ​ക്രി വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ൽ ഇ​യാ​ൾ വ്യാ​പ​ക​മാ​യി ചെ​റു​പ്പ​ക്കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി കി​ട്ടി​യ 21,000 രൂ​പ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു.

ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button