കൊട്ടാരക്കര : താലൂക്കാശുപത്രിയില്‍ ഡോ. വന്ദനാദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പരിഹാസവുമായി ടി.ജി. മോഹന്‍ദാസ്. എക്സ്പീരിയന്‍സ് കുറവായതിനാല്‍ ഡോ വന്ദന ഭയന്നു പോയി എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിനു മറുപടിയായാണ് മോഹൻദാസിന്റെ കുറിപ്പ്. അതിനാല്‍ മേലില്‍ വെടിയുണ്ടകളുടെ മുന്നില്‍ വിരിമാറ് കാട്ടി ശീലമുള്ളവരെയേ ഡോക്ടറായി നിയമിക്കാവൂ എന്നു ടി.ജി. മോഹന്‍ദാസ് ട്വിറ്ററിൽ കുറിച്ചു.
ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ എക്സീപീരിയന്‍സില്ലാത്തതിനാല്‍ ഭയന്നുപോയ ഡോക്ടര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന തരത്തിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പരാമര്‍ശം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. .
Post Your Comments