തിരുവനന്തപുരം: ചില വസ്തുതകള്‍ വിളിച്ച് പറയാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്, എന്തായാലും ജനങ്ങള്‍ കണ്ട് വിലയിരുത്തട്ടെയെന്ന് കേരള സ്റ്റോറിയെ കുറിച്ച് പ്രതികരിച്ച് സുരേഷ് ഗോപി. സൗകര്യത്തിനനുസരിച്ച് മാറ്റാനുള്ള ഒന്നല്ല ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.
ദി കേരള സ്റ്റോറി എന്ന ചിത്രത്തില്‍ പറയുന്നത് യാഥാര്‍ത്ഥ്യം തന്നെയാണെന്നും ആര്‍ഷ വിദ്യാസമാജത്തിലെ പെണ്‍കുട്ടികളെപ്പറ്റി ആദ്യം അറിയണമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. എല്ലാ സിനിമയും ജനങ്ങള്‍ കണ്ട് വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷം മാത്രമെ കേരളാ സ്റ്റോറി കാണുകയുള്ളൂ. സിനിമ കണ്ട് പുറത്തിറങ്ങിയിട്ട് അതിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനുമല്ല. സിനിമ എന്നു പറയുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. പ്രേക്ഷകന് വേണ്ടിയുള്ള സിനിമയാണ് കേരള സ്റ്റോറിയും. ചില വസ്തുതകള്‍ വിളിച്ച് പറയാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സമൂഹിക വിഷയങ്ങള്‍ ഉയര്‍ത്തുന്ന എത്രയോ സിനിമകള്‍ ഇവിടെ പുറത്തിറങ്ങുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കേരളത്തില്‍ എത്ര തിയറ്ററുകളില്‍ ഓടി. സൗകര്യപൂര്‍വ്വം ആവിഷ്‌കാര സ്വാതന്ത്ര്യം പറയരുത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയറ്ററില്‍ ഓടിച്ചില്ലല്ലോ’.
‘എല്ലാ സിനിമയും ജനങ്ങള്‍ കാണട്ടെ. ആര്‍ഷ വിദ്യാസമാജത്തിലെ പെണ്‍കുട്ടികളെപ്പറ്റി എന്താണ് മാദ്ധ്യമങ്ങള്‍ക്ക് പറയാനുള്ളത്. ആ സ്ഥാപനം എങ്ങനെയാണ് ഓടുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ? ആദ്യം അത് അന്വേഷിക്കൂ. സമൂഹിക വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. അതിനെ പ്ലാറ്റ് ഫോം ആക്കാന്‍ സിനിമയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് കേരള സ്റ്റോറിയും പുറത്തിറക്കിയിരിക്കുന്നത്].
‘അത് പ്രദര്‍ശിപ്പിക്കണം, എല്ലാവരും കാണണം. ഒരു വിഭാഗത്തെ അവഹേളിക്കാനാണെന്ന് മാദ്ധ്യമങ്ങള്‍ ലേബല്‍ കുത്തേണ്ട. സിനിമ ലേബല്‍ കുത്തുന്നില്ല, പുറത്തു നില്‍ക്കുന്നവരാണ് അങ്ങനെയൊരു ലേബല്‍ കുത്തുന്നത്. ഇതാണ് വിഘടനാവാദത്തിനും തീവ്രവാദത്തിനും വഴി തെളിക്കുന്നത്. കേരള സ്റ്റോറിയില്‍ പറയുന്നത് ജനങ്ങള്‍ മനസ്സിലാക്കുന്നതിന് എന്താണ് ഇത്ര വിഷമം’ എന്നും അദ്ദേഹം ചോദിച്ചു.
Post Your Comments