ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘അതെന്നെ വല്ലാതെ വേദനിപ്പിച്ചു ഒരു നിര്‍മ്മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല’: ജൂഡ് ആന്തണി ജോസഫ്

കൊച്ചി: ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഓം ശാന്തി ഓശാന താന്‍ നിര്‍മ്മിക്കേണ്ട ചിത്രമായിരുന്നുവെന്ന സാന്ദ്ര തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്തണി. സാന്ദ്ര തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് രംഗത്ത്. ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കണമെന്ന് സാന്ദ്ര നിര്‍ബന്ധം പിടിച്ചതിന്റെ പേരില്‍ വന്ന അഭിപ്രായ വ്യത്യാസമാണ് മറ്റൊരു നിര്‍മ്മാതാവിലേക്ക് എത്താന്‍ കാരണമെന്ന് ജൂഡ് പറയുന്നു. ആല്‍വിന്‍ ആന്റണിയാണ് പിന്നീട് ചിത്രം നിര്‍മ്മിച്ചത്

ജൂഡ് ആന്തണി ജോസഫിന്റെ വാക്കുകൾ ഇങ്ങനെ;

‘സാന്ദ്രയുടെ അടുത്ത് ഞാനും മിഥുന്‍ മാനുവല്‍ തോമസും കഥ പറഞ്ഞപ്പോള്‍ ഒന്നമുക്കാല്‍ കോടിയാണ് ബജറ്റ്. സാന്ദ്ര ചിത്രത്തിന്റെ ബജറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യണമെങ്കില്‍ നിന്റെ വീട്ടില്‍ നിന്ന് ആളെ കൊണ്ടു വന്നോ എന്നെല്ലാം സാന്ദ്ര പറഞ്ഞു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു നിര്‍മ്മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല.

ഡോ.വന്ദനയെ കുത്തി കൊലപ്പെടുത്തിയ സംഭവം താന്‍ ഓര്‍ക്കുന്നില്ലെന്ന് പ്രതി സന്ദീപ്

സാന്ദ്രയ്ക്ക് അത് വലിയ വിഷമമായി. ഈ കാര്യം സാന്ദ്രയോട് പറയാനായി ചെല്ലുമ്പോള്‍ തന്നെ മിഥുന്‍ എന്നോട് പറഞ്ഞു, ‘നിങ്ങള്‍ സംസാരിക്കണ്ട, നിങ്ങള്‍ക്ക് പെട്ടന്ന് ദേഷ്യം വരും ‘എന്ന്. അതുകൊണ്ട് മിഥുനാണ് സാന്ദ്രയോട് സംസാരിച്ചത്. പക്ഷേ സംസാരിച്ച് വന്നപ്പോള്‍ മിഥുനും സാന്ദ്രയും വഴക്കായി. ഒടുവില്‍ സാന്ദ്രയെ ചീത്തവിളിച്ച് മിഥുന്‍ ഇറങ്ങിപ്പോയി. സാന്ദ്ര പിന്നീട് കരച്ചിലായി. പിന്നീട് എനിക്ക് ഫെഫ്കയില്‍ നിന്ന് വിളി വന്നു. 25 ലക്ഷം രൂപ സാന്ദ്രയ്ക്ക് നല്‍കണം അല്ലെങ്കില്‍ ഈ സിനിമ അവര്‍ക്കൊപ്പം ചെയ്യണം എന്നായിരുന്നു നിബന്ധന.

ഞാന്‍ മറുപടി പറയാന്‍ ഒരാഴ്ച സമയം ചോദിച്ചു. പിന്നീട് സാന്ദ്രയോട് ഞാന്‍ പറഞ്ഞു, ‘എനിക്ക് ഈ സിനിമ നിങ്ങള്‍ക്കൊപ്പം ചെയ്യാന്‍ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഈ സിനിമ ഉപേക്ഷിക്കുകയാണ്. 25 ലക്ഷം രൂപ നല്‍കാന്‍ സാധിക്കില്ല. അഞ്ച് ലക്ഷം രൂപ നല്‍കാം’ എന്ന് പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി അതുവരെ സാന്ദ്ര ചെലവാക്കിയത് ഒരുലക്ഷത്തി അറുപതിനായിരം രൂപയായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ആല്‍വിന്‍ ആന്റണിയാണ് സിനിമയുടെ നിര്‍മ്മാതാവ്.

പതിനെട്ടാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്, അപ്പോൾ നിക്കിന് ഏഴ് വയസ്, അവന്‍ എന്നെ ടിവിയില്‍ കണ്ടു

പത്ത് പൈസ നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്കും മിഥുനും ശമ്പളം വേണ്ട അതിന് പകരം സാന്ദ്രയ്ക്ക് കൊടുത്തേക്കൂ എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരുപാട് വിലപേശിയതിന് ശേഷം മിഥുന്റെ ഒരു കഥയും എഴ് ലക്ഷം രൂപയും വേണമെന്ന് സാന്ദ്ര പറഞ്ഞു. അങ്ങനെയാണ് ആട് എന്ന സിനിമയും ഏഴ് ലക്ഷം രൂപയും സാന്ദ്രയ്ക്ക് കൊടുത്തത്. അതുകൂടാതെയാണ് അപ്പോളജി ലെറ്റര്‍ കൂടി കൊടുത്തത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button