
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസിലാണ് താരം ലോകസുന്ദരിപ്പട്ടം നേടിയത്. ഇപ്പോൾ പ്രിയങ്ക ചോപ്ര നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 2000ൽ താൻ ലോകസുന്ദരി പട്ടം നേടിയപ്പോൾ തന്‍റെ ഭർത്താവ് നിക് ജൊനാസ് ഏഴ് വയസുള്ള കുട്ടിയായിരുന്നുവെന്നാണ് പ്രിയങ്കയുടെ വെളിപ്പെടുത്തൽ.
ലണ്ടനിൽ വച്ചു നടന്ന ചടങ്ങിൽ താൻ കിരീടം ചൂടിയപ്പോൾ അമേരിക്കയിലെ വീട്ടിലിരുന്ന് നിക് ആ ചടങ്ങ് ടെലിവിഷനിൽ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ അമ്മ തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. ‘ലവ് എഗെയ്ന്‍’ എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ടോക്ക് ഷോയിലാണ് പ്രിയങ്ക ഇക്കാര്യം തുറന്ന് പറഞ്ഞത്.
പ്രിയങ്ക ചോപ്രയുടെ വാക്കുകൾ ഇങ്ങനെ;
മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
‘നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോഴാണ് എന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. വിവാഹശേഷം നിക്കിന്റെ അമ്മ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോള്‍ കൗതുകവും അമ്പരപ്പും തോന്നി. പതിനെട്ടാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്. ആ ചടങ്ങ് നിക്ക് കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. 2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നു. നിക്കിന്റെ അച്ഛന്‍ കെവിന്‍ സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.’
Post Your Comments