Latest NewsKeralaCinemaMollywoodNewsEntertainment

‘കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്’: മാമോദീസയുടെ വിചിത്ര നിയമങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്

അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ വിചിത്രാനുഭവം പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ട് സാന്ദ്ര പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.

സാന്ദ്ര തോമസിന്റെ കുറിപ്പ്:

നാടിനിത് എന്തു പറ്റി? ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു….

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യമതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല.

5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.
സ്‌തോത്രം ഹല്ലേലുയ്യ!

സഭയും മതവും നീണാള്‍ വാഴട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button