MalappuramLatest NewsKeralaNattuvarthaNews

പ​ച്ച​ക്ക​റി വ്യാപാരത്തിന്റെ മ​റ​വി​ൽ ക​ഞ്ചാ​വ് വിൽപന : രണ്ടുപേർ അറസ്റ്റിൽ

ക​രേ​ക്കാ​ട് ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ് ഹാ​ഷി​ക്ക് (24), പു​റ​മ​ണ്ണൂ​ർ മ​ണ്ണീ​ട്ടി​തൊ​ടി അ​ഫ്സ​ൽ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വ​ളാ​ഞ്ചേ​രി: വൈ​ക്ക​ത്തൂ​രി​ൽ പ​ച്ച​ക്ക​റി വ്യാപാരത്തിന്റെ മ​റ​വി​ൽ ക​ഞ്ചാ​വ് വിൽപന ന​ട​ത്തി​യ കട നടത്തിപ്പുകാരനും തൊ​ഴി​ലാ​ളി​യും പൊലീസ് പിടിയിൽ. ക​രേ​ക്കാ​ട് ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ് ഹാ​ഷി​ക്ക് (24), പു​റ​മ​ണ്ണൂ​ർ മ​ണ്ണീ​ട്ടി​തൊ​ടി അ​ഫ്സ​ൽ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് ഐഎംഎ: മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യു​ള്ള പൊ​തി​ക​ൾ സ​ഹി​ത​മാ​ണ് തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കട നടത്തിപ്പുകാരനാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്താ​ൻ ത​ന്ന​തെ​ന്ന് അ​റി​യി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​ട ഉ​ട​മ​യെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 35 ഗ്രാം ​ക​ഞ്ചാ​വും വി​ൽ​പ​ന​ക്ക് ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button