സ്ഥിര നിക്ഷേപങ്ങൾക്ക് ഓരോ ബാങ്കുകളും ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. പലപ്പോഴും പലിശ നിരക്കുകളെ ആശ്രയിച്ചാണ് മിക്ക ആളുകളും സ്ഥിര നിക്ഷേപം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാറുള്ളത്. ഇത്തരത്തിൽ സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേരള ഗ്രാമീൺ ബാങ്ക്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 11 മുതൽ പ്രാബല്യത്തിലാകുമെന്ന് ബാങ്ക് വ്യക്തമാക്കി.
401 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.30 ശതമാനം പലിശ ലഭിക്കുന്നതാണ്. അതേസമയം, ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 3 വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3 വർഷത്തേക്ക് ഏറ്റവും ഉയർന്ന നിരക്കായ 8.00 ശതമാനം പലിശ ലഭിക്കുന്നതാണ്. ഒരു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ, സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കും, സാധാരണ പൗരന്മാർക്കും മികച്ച ഓപ്ഷനാണിത്.
Post Your Comments