ThiruvananthapuramKeralaNattuvarthaLatest NewsNews

ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും, ഡോക്ടറുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊലപാതകം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ കുടുംബത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ഡോ.വന്ദനയുടെ എക്സ്പീരിയൻസിനെ കുറിച്ച് വാചാലയായ അന്തം മന്ത്രിണിയോട് ഒന്ന് ചോദിക്കട്ടെ’-അഞ്‍ജു പാർവതി എഴുതുന്നു
ചികിത്സയ്ക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന മുഖ്യമന്ത്രി ഡോക്ടറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button