ഹരിപ്പാട്: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മഹാദേവികാട് ഹരി ഭവനത്തിൽ സുബ്രഹ്മണ്യൻ-രാജമ്മ ദമ്പതികളുടെ മകൻ ഹരികുമാർ (43) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30-ന് പുളിക്കീഴ് ജംഗ്ഷനു കിഴക്കുവശം ആണ് സംഭവം. ഹരികുമാറിനെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹരികുമാർ കരാർ വ്യവസ്ഥയിൽ കെട്ടിട നിർമാണം നടത്തിവരികയായിരുന്നു. ഭാര്യ: ശ്രീന മക്കൾ: ലക്ഷ്മി ഹരി, പാർവതി ഹരി.
Post Your Comments